Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു...

ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

കോട്ടയം: കുടമാളൂർ പുളിഞ്ചോട്ടിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി.  35000 രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകിയാണ്  ഓട്ടോഡ്രൈവർ സത്യസന്ധത തെളിയിച്ചത്. ഗാന്ധിനഗർ പൊലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് പണവും രേഖകളും തിരികെ നൽകി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുടമാളൂർ പുളിഞ്ചോട്ട് ഭാഗത്ത് നിന്നും ചവിട്ടുവരി ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനാണ് 35000 രൂപയും, ഫോണും രേഖകളും ഓട്ടോറിക്ഷയിൽ വച്ച് മറന്നത്. തുടർന്ന് ഓട്ടോ ഡ്രൈവറായ കെ.പി പ്രകാശ് ഇവ ഗാന്ധിനഗർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉടമയെ കണ്ടെത്തിയ ശേഷം പ്രകാശിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഴ ഈടാക്കിയ സംഭവം: സ്വാഭാവിക നടപടിയെന്ന്  മേയർ വിവി രാജേഷ്

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്  കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്. അനധികൃത ഫ്ളക്സുകൾ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷന് ഉണ്ടെന്നും...

നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് 

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര - വള്ളംകുളം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ഉപ്പള നദി...
- Advertisment -

Most Popular

- Advertisement -