Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷത്തിന്റെ മറവിൽ...

ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ ഭാഗമായി നിലവിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് വരികയാണെന്നും ഓണക്കാലത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവം തീർത്തും പ്രാകൃതമായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാലടി സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തന്നെയയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്തുവെന്ന വി സി ഡോ. സിസ തോമസിന്റെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു .പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വി സിയെ ആക്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ ഒരു നിലപാടു മാറ്റവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമപരമായ കാര്യങ്ങള്‍ നോക്കിയിട്ട് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഉചിതമായ മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ്...

അയ്യപ്പ സം​ഗമം കൊണ്ട് സാധാരണ ഭക്തർക്ക് എന്ത് ​ഗുണം: പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. അയ്യപ്പസം​ഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ...
- Advertisment -

Most Popular

- Advertisement -