Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorജലോത്സവത്തിനിടെ പള്ളിയോടത്തില്‍...

ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

ചെങ്ങന്നൂര്‍ : പമ്പാനദി ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു.  പാണ്ടനാട് നടുവിലേത്ത് ഹരിദാസിന്റെ മകൻ വിഷ്ണുദാസ് (അപ്പു-22 ) ആണ് വീണു മരിച്ചത്. ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.

തലകീഴായി വെള്ളത്തില്‍ മുങ്ങിയ മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ അഗ്നിരക്ഷാസേനയുടെ ബോട്ടുകളുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടവത്തിനാല്‍ക്കടവ് ഭാഗത്തുനിന്ന് വിഷ്ണുവിനെ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി അധികൃതർ  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ...

കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: നെല്ലിമലയിൽ കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ - ഓതറ റോഡിൽ താമരപ്പള്ളി തോട്ടത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല,...
- Advertisment -

Most Popular

- Advertisement -