Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ നഗരത്തിൽ...

ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു: വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു. ഇതിനാൽ വീർപ്പ് മുട്ടി വ്യാപാരികളും യാത്രക്കാരും. നഗരത്തിലൂടെ  പായുന്ന ടിപ്പർ ലോറിയിൽ നിന്നും താഴെ വീഴുന്ന മണ്ണ് മഴ മാറി വെയിൽ വന്നതോടെ  ഉണങ്ങി പൊടിയായി നഗരത്തിലാകമാനം പരക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ പറന്നുയരുന്ന പൊടി  വാഹന യാത്രികർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.

മണ്ണ് കടത്തുന്ന വാഹനങ്ങൾ ടാർപ്പാളിൻ ഉപയോഗിച്ച് മൂടി പോകണം എന്ന നിർദ്ദേശം പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണം. പകൽ സമയത്ത് ലോറിയുടെ മുകളിൽ പേരിന് ഒരു ടാർപ്പാളിൻ ഇടാറുണ്ട് എങ്കിലും ഇവയ്ക്കിടയിലൂടെ മണ്ണ് റോഡിലേക്ക്  വീഴുന്നത്.

എന്നാൽ രാത്രി കാലങ്ങളിൽ ടാർപ്പാളിൻ ഇട്ട് മൂടുന്നത് പാലിക്കാറില്ലെന്നും, അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും  പ്രദേശവാസികൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിലെ  തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തീരുവാഭരണ ഘോഷയാത്രയിൽ താലപ്പൊലിയും താളമേളങ്ങളും ...

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ന്യൂഡൽഹി : നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കവേ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം.182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയായിരുന്നു...
- Advertisment -

Most Popular

- Advertisement -