Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇ ഓട്ടോറിക്ഷ...

ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

പത്തനംതിട്ട : മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്‍കിയ  ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ  16 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ്  ഇ ഓട്ടോറിക്ഷ നല്‍കിയത് . 

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു.  ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകള്‍ക്ക് ഇ ഓട്ടോറിക്ഷ നല്‍കിയിരുന്നു. 
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എം സി എഫുകളിലേക്ക് വേഗതയില്‍ എത്തിക്കാനാകുന്നു. ഹരിതകര്‍മ സേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. കലക്ടറേറ്റ്  അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളത്തില്‍ കാലവര്‍ഷമെത്തി : മഴയിൽ പരക്കെ നാശനഷ്ടം

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷത്തിൽ പരക്കെ നാശനഷ്ടം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ്...

നവാഹം: ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ  ഭാഗമായി ഇന്നലെ വൈകിട്ട് കുമാരി പൂജ നടന്നു. ഒമ്പത് ദിവസം  നീണ്ടു നിന്നിരുന്ന  നവാഹം ഇന്ന് സമാപിക്കും. ഇന്ന്...
- Advertisment -

Most Popular

- Advertisement -