Thursday, July 9, 2026
No menu items!

subscribe-youtube-channel

HomeNewsഇ-മാലിന്യശേഖരണം :...

ഇ-മാലിന്യശേഖരണം : ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ

തിരുവനന്തപുരം : സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ചത് – 12261 കിലോ.

അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ-മാലിന്യത്തിന് പകരമായി ഹരിതകർമസേന വീടുകൾക്ക് ഇതുവരെ നൽകിയത് 2,63,818.66 രൂപയാണ്. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഹരിതകർമസേനയ്ക്ക് കൈമാറാം.

ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് അവിടെ തരംതിരിക്കുന്നു. ഉപയോഗപ്രദമായ വസ്തുക്കൾ പുനരുപയോഗത്തിനായി നീക്കിവെക്കുന്നു. പുനചംക്രമണം ചെയ്യാൻ സാധിക്കുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറുന്നു. ഒരു ഉപയോഗവും ഇല്ലാത്ത സാമഗ്രികൾ കൃത്യമായ മാനണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമാർജനം ചെയ്യുന്നു

ഹരിതകർമ സേന കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത്‌ ഫണ്ടിൽനിന്നോ ആണ്‌ വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ സേനയ്ക്ക്‌ തിരികെ ലഭിക്കുന്നു.

ഇ-മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ, എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പാണ് നടപ്പാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് കരസേനാ ദിനം

പൂനെ : രാജ്യം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു .ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. പൂനെയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ...

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവം: സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട യുവതി, ആ പ്രവൃത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി രംഗത്തെത്തി. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ അനുഭവപ്പെട്ട പരിഭ്രാന്തിയിലാണ് അങ്ങനെയൊരു സംഭവം...
- Advertisment -

Most Popular

- Advertisement -