ബാങ്കോക്ക് : ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച 5 ചൈനീസ് പൗരന്മാർ പിടിയിൽ. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നു വീണിരുന്നു. ഈ കെട്ടിടത്തിന്റെ പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് 30 ലധികം ഫയലുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.
അനുമതിയില്ലാതെ ചൈനീസ് പൗരന്മാർ ഇവിടെക്കയറിരേഖകൾ കടത്താൻ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ബാങ്കോക്കിൽ ചൈനീസ് പിന്തുണയുള്ള നിർമ്മാണ പദ്ധതിയുടെ ഭാഗമായിരുന്ന ബഹുനില കെട്ടിടമാണ് ഭൂകമ്പത്തിൽ തകർന്നുവീണത്.