റാഞ്ചി: ഝാർഖണ്ഡിലെ ഇ.ഡി. റെയ്ഡിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളിൽ നിന്ന് കണക്കിൽപ്പെടാത്ത 35 കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. പണത്തിനു പുറമെ സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത്. ഈ കേസിൽ വകുപ്പ് മേധാവി വീരേന്ദ്ര കെ റാം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. കോൺഗ്രസ് നേതാവും പാകുർ മണ്ഡലത്തിൽനിന്നുള്ള എം.എൽഎ.യുമാണ് അലംഗീർ ആലം. എന്നാൽ പണം പിടിച്ചെടുത്തതുമായി തനിക്ക് ബന്ധമില്ലെന്ന് അലംഗീർ ആലം പറഞ്ഞു.