ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ ആരംഭിച്ച എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാമൃതം എന്ന പ്രോഗ്രാം സ്ക്കൂളിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഷൈലയുടെ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് പഠനോപകരണ നിർമ്മാണങ്ങളുടെ വർക്ക് ഷോപ്പും നടന്നു. ബി.എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നവർക്ക്ഷോപ്പിൽ നിർമ്മിച്ച പഠനോപകരണങ്ങൾ സൗജന്യമായി സ്ക്കൂളിന് കൈമാറി. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗീതാ നാരായണൻ വളണ്ടിയർ സെക്രട്ടറിമാരായ ജോപ്പു ഫിലിപ്പ് അനഘ എന്നിവർ പ്രസംഗിച്ചു.






