Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyവയോധിക ദമ്പതികൾ...

വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

മല്ലപ്പള്ളി: വയോധിക ദമ്പതികളെ വീടിനുള്ളിലും പുറത്തുമായി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചരപ്പ് സ്വദേശി സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആണ് ഇരുവരെയും വെന്തുമരിച്ച നിലയിൽ സമീപ വാസികൾ കാണുന്നത്.

വർഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമാണ് കണ്ടെത്തിയത്. വൃദ്ധ ദമ്പതികൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നു വച്ച നിലയിലായിരുന്നു. വീടിന്റെ വാതിലുകളും ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. മറ്റു ഉപകരണങ്ങളും കത്തിനശിച്ചു.

കീഴ്വായ്പൂര് പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള...

സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് അനിവാര്യം: മാര്‍ ജോസ് കളളുവേലില്‍

ചങ്ങനാശ്ശേരി : സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് ഏറ്റവും നിവാര്യമാണെന്ന് കാനഡയിലെ മിസിസാഗ് രൂപതാ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ചാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -