പത്തനംതിട്ട : പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ മരുമകളും കൊച്ചുമക്കളും ഉണ്ടായിരുന്നു. റേഡിയോയിൽ പാട്ട് ഉച്ചത്തിൽ വച്ചശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്. ഇരുവർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
