റാന്നി : തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമൺ പാറേക്കടവ് തെക്കേവീട്ടിൽ മാമൂട്ടിൽ അന്നമ്മ തോമസിനെ (84) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസി വീട്ടിൽ എത്തി പരിശോധന നടത്തിയതിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കാണുന്നത്.
ഉടൻ തന്നെ പഞ്ചായത്ത് അംഗത്തിനെയും പൊലീസിനെയും വിവരം അറിയിച്ചു. അവർ എത്തി വാതിലിൻ്റെ കൊളുത്ത് പൊളിച്ച് അകത്തു കയറി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസം.