Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiആന എഴുന്നള്ളിപ്പ്...

ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

വളര്‍ത്തുനായ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പടുവിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു

കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി...

വിജയിന്റെ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിന്റെ ജനനായകൻ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണം.ചിത്രം റിവൈസിങ് കമ്മിറ്റിക്ക്...
- Advertisment -

Most Popular

- Advertisement -