തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ആനയൂട്ടും ഗജപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും തന്ത്രി ബ്രഹ്മശ്രീ അഗ്നിശ്ശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിയുടെ കർമികത്വത്തിൽ പ്രത്യക്ഷ ഗണപതി പൂജയും നടന്നു.
ആനയൂട്ടിന്റെ ഭദ്രദീപ പ്രകാശനം പ്രശസ്ത സിനിമ മിമിക്രി താരം കണ്ണൻ സാഗർ നിർവഹിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ,വാർഡ് മെമ്പർ റോയ് വർഗീസ്,വീകെവീസ് കാറ്ററിംഗ് തിരുവല്ല മാനേജർ രാകേഷ് രാജ്,ദേവസ്വം മാനേജർ ശ്രീകുമാർ മംഗലശ്ശേരി എന്നിവർ സന്നിഹിതരായി.
കിരൺ നാരായണൻകുട്ടി,മാവേലിക്കര കുട്ടികൃഷ്ണൻ,ഹരിപ്പാട് അപ്പു,വാഴപ്പള്ളി മഹാദേവൻ,കല്ലുതാഴെ ശിവസുന്ദർ എന്നീ അഞ്ചു ഗജവീരന്മാർ ചടങ്ങിൽ അണിനിരന്നു.