Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerഇന്ത്യയിലെ മുൻനിര...

ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർ : ജൂലൈ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി) ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനിയർമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം.

ഐ ഐ ഐ സി യിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന ബിടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ,ബിരുദധാരികൾക്കും, തത്തുല്യ ബിരുദധാരികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പരീക്ഷ എഴുതണം. പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുന്നൂറുപേർക്ക് കമ്പനി ജോലിക്കുള്ള ക്ഷണം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ആറു മാസത്തെയോ, ഒരു വർഷത്തെയോ പരിശീലനം ഐ ഐ ഐ സി യിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും. ഈ പരിശീലന കാലയളവിൽ 15000 ൽ കുറയാത്ത തുക സ്‌റ്റൈപ്പെൻഡ് ആയി ലഭിക്കും. പരിശീലനത്തിന് ശേഷം കമ്പനിയുടെ തൊഴിലിടങ്ങളിലേക്ക് വിന്യസിക്കപ്പെടും.

ബിടെക് സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ വിജയിച്ചവർക്കും, തത്തുല്യ ബിരുദധാരികൾക്കും ഐ ഐ ഐ സി യുടെ വെബ്‌സൈറ്റിലെ അഡ്മിഷൻ ടാബിലൂടെ ഹയർ ട്രെയിൻ ഡിപ്ലോയ് സ്‌കീമിൽ അപേക്ഷ സമർപ്പിക്കാം. പ്രായ പരിധി 24 വയസ് (അപേക്ഷകർ 2001 ജൂൺ 1 നോ ശേഷമോ ജനിച്ചവർ ആയിരിക്കണം).

ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പാസായിട്ടും HTD സ്‌കീമിൽ തെരെഞ്ഞെടുക്കപ്പെടാത്തവർക്ക് ഐ ഐ ഐ സിയുടെ റെഗുലർ പരിശീലനങ്ങളിൽ അപേക്ഷ സമർപ്പിക്കാം. റെഗുലർ പരിശീലനങ്ങളിൽ പരിശീലന ഫീസ് വിദ്യാർഥി വഹിക്കണം. പരിശീലനത്തിന് ശേഷം ഇന്ത്യയിലെ വൻകിട നിർമാണ കമ്പനികളിൽ അതത് മേഖലകളിൽ ജോലി ലഭിക്കും. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക. അപേക്ഷാഫീസ് 600 രൂപ. വിശദവിവരങ്ങൾക്ക്: www.iiic.ac.in, 8078980000.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ്...

നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  സംസ്ഥാനത്ത് നാളെ കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്. കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ്...
- Advertisment -

Most Popular

- Advertisement -