Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവ ക്ഷേത്ര...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവം :  ഒരുക്കങ്ങൾ വിലയിരുത്തി 

കോട്ടയം: ഏറ്റുമാനൂർ  മഹാദേവ ക്ഷേത്രത്തിലെ  ഉത്സവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ദേവസ്വം  വകുപ്പ് മന്ത്രി വി എൻ വാസവൻ്റ അധ്യക്ഷതയിൽ ചേർന്ന  വകുപ്പുകളുടെ യോഗം വിലയിരുത്തി. വകുപ്പുകളുടെ ഏകോപനത്തിനായി റവന്യു കൺട്രോൾ റൂം സജ്ജമാക്കും. ഏഴരപ്പൊന്നാന, ആറാട്ട് ദിവസങ്ങളിൽ കുടുതൽ പോലീസുകാരുടെ സേവനമുണ്ടാകും. ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പോലീസ് എയ്‌ഡ്‌ പോസ്റ്റ് പ്രവര്‍ത്തിക്കും. 

ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും  അഗ്നിരക്ഷാ സേനയുടെ സേവനമുണ്ടാകും.  സാനിറ്റേഷനും ക്ലോറിനേഷനും  ആരോഗ്യ വകുപ്പ് നടപടി  സ്വീകരിക്കും, ആംബുലൻസ് സൗകര്യം ഉറപ്പാക്കും. ആരോഗ്യ വകുപ്പുമായി ചേർന്ന് സംയുക്ത സ്ക്വാഡ് രൂപീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്  ഭക്ഷ്യ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വനം വകുപ്പ് എലഫെൻ്റ് സ്ക്വാഡിൻ്റെ സേവനം ഉറപ്പാക്കണം. 

ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടോമി കുരുവിള, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍.ഡി.ഒ  ജിനു പുന്നൂസ്, കോട്ടയം തഹസിൽദാർ ടി.എസ്. സനിൽകുമാർ, വിവിധ വകുപ്പ് മേധാവികൾ  തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും...

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -