Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiവെള്ളാപ്പള്ളി നടേശൻ...

വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം:  വി ഡി സതീശൻ

കൊച്ചി : വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ കൊച്ചിയിൽ ചോദിച്ചു.

കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട്. മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്.

ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പോലീസിലെ ഇന്റലിജൻസ് സംവിധാനം. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് സതീശൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട്...

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി...
- Advertisment -

Most Popular

- Advertisement -