പത്തനംതിട്ടയിൽ എക്സൈസ് വകുപ്പ് വിലയ്ക്ക് വാങ്ങിയ എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റമറ്റ രീതിയിലുള്ള അന്വേഷണ മികവിന്റെ അടിസ്ഥാനത്തിൽ നിരവധി സിന്തറ്റിക് ഡ്രഗ്ഗ്സ് പോലെയുള്ള മയക്കു മരുന്നുകൾ കണ്ടെത്താനാവും. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കുന്നുവെന്നും ഉറപ്പാക്കുന്നു.
ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തിയ കേസുകളിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ അന്വേഷണങ്ങളിൽ 100 കോടിയിലധികം വിലവരുന്ന സിന്തറ്റിക് മയക്ക് മരുന്നുകൾ പിടിച്ചെടുത്തിരുന്നു.
പുതിയ സംവിധാനങ്ങളുടെ മികവിൽ മഹാരാഷ്ട്ര പോലെയുള്ള ഇതരസംസ്ഥാനങ്ങളിൽ പോയി മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനും സാധിച്ചു. പരമാവധി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കി ആവർത്തിക്കുന്നത് തടയാനും ആകും. ഈ ലക്ഷ്യവുമായി മുന്നേറുന്ന സേനയ്ക്ക് സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയും സാങ്കേതിക തികവും ഉറപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് കോംപ്ലക്സിൽ നടന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സംസ്ഥാന എക്സൈസ് മേധാവി മഹിപാല്‍ യാദവ് സ്വാഗതം പറഞ്ഞു. ജനീഷ് കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി. ബാലചന്ദ്രൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ പ്രദീപ് പി. എം. , വാർഡ് കൗൺസിലർ കെ.ആർ. അജിത് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.