Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsയദുകൃഷ്ണനെ കഞ്ചാവ്...

യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്

പത്തനംതിട്ട : ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ എന്ന ആളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് പിടികൂടിയതും കേസെടുത്തതുമെല്ലാം ഇൻസ്‌പെക്ടറാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

യുവമോർച്ച ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.പി.എം ഏരിയാ സെക്രട്ടറി ആരോപിച്ചത്. യദുകൃഷ്ണന്റെ കയ്യിൽനിന്ന് കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും കണ്ടെടുത്തുവെന്നാണ് എക്‌സൈസ് റിപ്പോർട്ട്. അതിനിടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യദുകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണൻ അടക്കം 62 പേർ കുമ്പഴയിൽ നിന്ന് ബിജെപി വിട്ട് സി.പി.എമ്മിൽ ചേർന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ വാടക വീട്ടിൽ സ്ഫോടനം : ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ കണ്ണപുരം കീഴറയില്‍ വാടക വീട്ടിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു .പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത് .വീട് പൂര്‍ണമായും തകര്‍ന്നു .വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍...

സ്ത്രീയെ വീട്ടിൽ കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ

കോന്നി :  സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ മർദ്ദിച്ച് അവശയാക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. ഏറ്റുമാനൂർ സ്വദേശി സനോജ് (എബിൻ മോഹൻ -37) ആണ് കോന്നി...
- Advertisment -

Most Popular

- Advertisement -