ന്യൂഡൽഹി : ഡൽഹിയിൽ ഇന്ന് മുതല്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്ന് സര്‍ക്കാര്‍ നിർദേശം .വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടി.15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി കണക്കാക്കുന്നത് .ഇതോടെ രാജ്യതലസ്ഥാനത്തെ ഏകദേശം 62 ലക്ഷം വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല.
ഡൽഹിയിൽ 61,14,728 വാഹങ്ങൾ കാലപഴക്കം ചെന്നവയാണ്.ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ (എഎന്‍പിആര്‍)കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയും. ഇന്ധന സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നോട്ടിസുകൾ പതിച്ചു.
പഴയ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തടയാനായി പോലീസ്, ട്രാഫിക് പൊലീസ്, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഗതാഗത വകുപ്പ് പരിശോധനാ പദ്ധതിയും തയാറാക്കിയിട്ടുണ്ട് .പമ്പുകളില്‍ ക്രമസമാധന പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കാനും പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.