Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശോഭ സുരേന്ദ്രന്റെ...

ശോഭ സുരേന്ദ്രന്റെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു

തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു .ബൈക്കിലെത്തിയ നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്. അയ്യന്തോളിലെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞത്.

രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന് സംശയിക്കുന്നു.ഈ സമയത്ത്‌ ശോഭാ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്നു .സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോലീസ് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു വരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൽപത്രം കേസിൽ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി മകൾ ഉഷാ മോഹൻദാസ് നൽകിയ കേസിൽ കെ.ബി. ഗണേഷ് കുമാറിനനുകൂലമായി ഫൊറൻസിക് റിപ്പോർട്ട്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന്...

യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

കോഴഞ്ചേരി :  അമിത വേഗതയില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരപരുക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച ചെങ്ങന്നൂർ സ്വദേശി റോയി മാത്യു...
- Advertisment -

Most Popular

- Advertisement -