Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsസ്വപ്ന സുരേഷിനെതിരായ...

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്‌ : രണ്ടാം പ്രതി മാപ്പുസാക്ഷിയായി

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ പൊലീസ് അറിയിച്ചു.

സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.സ്വപ്ന കേസിലെ ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. സച്ചിൻ്റെ മൊഴി 19 ന് കോടതി രേഖപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. 5 നാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി - നിള) സമാപന സമ്മേളനം.പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം...

എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം

തിരുവന്തപുരം: നവംബറിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്. മുൻപ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു...
- Advertisment -

Most Popular

- Advertisement -