Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsParumalaകുടുംബങ്ങൾ ഇഴയെടുപ്പുള്ളവരായി...

കുടുംബങ്ങൾ ഇഴയെടുപ്പുള്ളവരായി ജീവിക്കണം :മാർ സറാഫിം

പരുമല: കുടുംബങ്ങൾ ഇഴയടുപ്പുള്ളതായി തീരുമ്പോൾ സമൂഹം നന്മയുള്ളതായി തീരുമെന്ന് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ എബ്രഹാം മാർ സെറാഫിം പറഞ്ഞു. കുടുംബവും സമൂഹവും പാരസ്പര്യമുള്ളവരായി ജീവിക്കണം. മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തിൽ കരുതൽ നിലനിൽക്കുകയുള്ളൂ വടക്കിന്റെ പരുമലയായ ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ തലമുറ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മെത്രാപ്പോലീത്ത.

ജനക്പുരി മാർ ഗ്രീഗോറിയോസ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന തലമുറ സംഗമത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ  ദിമത്രിയോസ് അധ്യക്ഷത വഹിച്ചു.

ഇടവക വികാരി ഫാ. പത്രോസ് ജോയ്, അസിസ്റ്റൻറ് വികാരി ഫാദർ ഗീവർഗീസ് ജോസ്, ഡൽഹി ഭദ്രാസനം സെക്രട്ടറി ഫാദർ സജി എബ്രഹാം, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. സക്കറിയ പനക്കാമറ്റം കോറോപ്പിസ്കോപ്പ ,ഫാ. സാം വി ഗബ്രിയേൽ കോർപ്പിസ്കോപ്പ് ,ഫാ. ഫിലിപ്പ് എം സാമുവൽ കോർപ്പിസ്കോപ്പ, ഫാ. പി  എ ഫിലിപ്പ്, ഫാ. ബിജു പി തോമസ് , തോമസ് പി ജോർജ് ,രാജു മാമൻ , സജു മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരിതബാധിതർക്കായി ഭൂമി നൽകി ദമ്പതികൾ

കോട്ടയം: വയനാട് ദുരന്തത്തിൽ വീടു  നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ. ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10  സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു  നൽകിയത്. ഭൂമിയുടെ...

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...
- Advertisment -

Most Popular

- Advertisement -