കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴമൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ ഭജന ഭക്തിസാന്ദ്രമായി.
നാളെ (16)വൈകിട്ട് 3.30 ന് കുമാരനല്ലൂർ ദേവിവിലാസം യു.പി വിഭാഗം കുട്ടികൾ അവതരിപ്പിക്കുന്ന സംസ്കൃത നാടകം. 4.30 ന് ആർ. എസ്. ഗണേഷ് അയ്യർ ആൻഡ് പാർട്ടിയുടെ നാദലയഭക്തി. 5.30 ന് ശ്വേത പൈ ആൻഡ് പാർട്ടിയുടെ നാട്യാർച്ചന. 7 ന് ആലപ്പുഴ ബ്ലൂ ഡയമൺസിൻ്റെ ഗാനമേള എന്നിവ ഉണ്ടാകും.