Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ –...

ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ: ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ  കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 15 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ ശക്തമായി തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനല്‍ ചൂട് കൂടുന്നു; തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ജാഗ്രത പുലര്‍ത്തണം

ആലപ്പുഴ: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പൊതു യോഗങ്ങള്‍, പ്രചാരണ പ്രര്‍ത്തനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ...

വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം : കൊല്ലം അഞ്ചലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയ വിനോദ് സിലണ്ടർ...
- Advertisment -

Most Popular

- Advertisement -