കൊച്ചി : സിനിമാ എഡിറ്റർ നിഷാദ് യൂസഫ്(43) ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് സ്വദേശിയാണ്.