Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക അഴിമതി...

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം സന്ദീപ് ഘോഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്.കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്.

ആശുപത്രിയുടെ ചുമതലയിലിരിന്ന സമയത്ത് സന്ദീപ് ഘോഷ് വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ആശുപത്രിയിൽ പീഡനത്തിനിരയായി വനിത ഡോക്ടർ മരിച്ച കേസിന്റെ സിബിഐ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. കൂട്ട ബലത്സംഗത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം  ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപൻ...

Kerala Lotteries Results 30-11-2024 Karunya KR-682

1st Prize Rs.80,00,000/- KC 429654 (KOZHIKKOODE) Consolation Prize Rs.8,000/- KA 429654 KB 429654 KD 429654 KE 429654 KF 429654 KG 429654 KH 429654 KJ 429654 KK 429654...
- Advertisment -

Most Popular

- Advertisement -