കൊച്ചി : എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കടയിൽ തീ പിടിത്തം.പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.കട പൂർണ്ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .സമീപത്ത് മൂന്ന് പെട്രോൾ പമ്പുകളും മെട്രോ സ്റ്റേഷനും ഹോട്ടലുകളുമുള്ളതിനാൽ വലിയ ആശങ്കയുയർന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.