Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ തീപിടിച്ചു: ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ല. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.

സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് കുറച്ച് വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതർ വിവരം അഗ്നിശമസേനയെ അറിയിച്ചു.

തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്നും പുറത്തിറക്കുകയും ചെയ്തു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം കെട്ടിടത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈലാസ-മാനസസരോവർ യാത്ര :  അഞ്ചുവർഷത്തിന്  ശേഷം ആദ്യ ഇന്ത്യൻ സംഘം മാനസസരോവറിലെത്തി

ന്യൂഡൽഹി: കൈലാസ പർവ്വതത്തിലും മാനസസരോവർ തടാകത്തിലും പ്രാർത്ഥിക്കാൻ  ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച പുണ്യസ്ഥലത്ത് എത്തിയതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയിലെ സിസാങ് (ടിബറ്റ്) സ്വയംഭരണ പ്രദേശത്തുള്ള ലേക് മാപാം യുൻ...

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി...
- Advertisment -

Most Popular

- Advertisement -