Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiഅറബിക്കടലിൽ തീപിടിച്ച...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി : തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : അറബിക്കടലിൽ തീപിടിച്ച വാൻഹയി 503 കപ്പൽ ഇടത് വശത്തേക്ക് ചരിഞ്ഞുതുടങ്ങിയതായി വിവരം.ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട് .കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

കപ്പലിലുള്ള 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്നറുകളിലേക്ക് ഇന്നലെ തന്നെ തീ പടർന്നിരുന്നു.രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. കപ്പൽ ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.

കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 2 പേരുടെ നില ഗുരുതരമാണ് .കാണാതായ 4 ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ജീവനക്കാരിലേറെയും തയ്‌വാൻ സ്വദേശികളാണ്. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ സ്വദേശികളുമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തള്ളി. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി....

യുവതിയെ മുൻ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തൃശ്ശൂർ : മുൻ ഭർത്താവ് യുവതിയെ നടുറോഡിൽ വച്ച് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28)യ്‌ക്കാണ് കുത്തേറ്റത്.മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം...
- Advertisment -

Most Popular

- Advertisement -