മാലി : പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.മാലിയിലെ കോബ്രിയിൽ നിന്നാണ് ഗ്രാമീണ വൈദ്യുതി പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്നവരെ തട്ടിക്കൊണ്ട് പോയത്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീം (ജെഎൻഐഎം) ആണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി.






