Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് കാറും...

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പാലക്കാട് : പാലക്കാട് കല്ലടിക്കോട്‌ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് ഇടിച്ചത്.ലോറിയുടെ അടിയിലേക്കു കാർ ഇടിച്ചുകയറിയ നിലയിലായിരുന്നു.5 പേരാണു കാറിലുണ്ടായിരുന്നത്. ഇവരിൽ 3 പേർ തൽക്ഷണം മരിച്ചു.2 പേർ ചികിത്സയിലിരിക്കെ മരിച്ചു.

കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു,പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്‌.ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാറിൽനിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി : 2 ചൈനീസ് ഗവേഷകർ പിടിയിൽ

വാഷിംഗ്‌ടൺ : അപകടകരമായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐഅറസ്റ്റ് ചെയ്തു. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഫ്യൂസേറിയം ഗ്രാമിനീറം എന്ന...

ഐപിസി 101 മത് കുമ്പനാട് കൺവെൻഷന്റെ പന്തലിന് കാൽനാട്ടി

കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി. സഭാ ജനറൽ ജോയിൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -