Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകട്ടപ്പുറം പള്ളിയിൽ...

കട്ടപ്പുറം പള്ളിയിൽ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

തിരുവല്ല :  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ  ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ ജോജി എം എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7 മണിക്ക് മണിപ്പുഴ റാസ, നാലിന് രാവിലെ 7 ന് വിശുദ്ധ കുർബ്ബാന ഫാ. ഏബ്രഹാം വർഗീസ് വൈകിട്ട് 7 മണിക്ക് അഴിയിടത്തുചിറ റാസ, അഞ്ചിന് വൈകിട്ട് 7 മണിക്ക് പെരിങ്ങര റാസ, ആറിന് 4 മണിക്ക് തോണിക്കടവ് റാസ, വൈകിട്ട് 6 മണിക്ക് ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 7 മണിക്ക് കാവുംഭാഗം റാസ, 8 മണിക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്

7ന്  രാവിലെ 8:30  മണിക്ക് ചെന്നൈ  ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ  പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകിട്ട് നാലിന് പള്ളിയിൽ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്. ഫാ. ജോജി എം. എബ്രഹാം (വികാരി), വർക്കി കോശി (ട്രസ്റ്റി), ജോബി പി. തോമസ്  (സെക്രട്ടറി),  വർഗീസ് പി. സി, ജിബിൻ ജേക്കബ് (കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിൽ നിന്ന് 6 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് 6 പേർ അർഹരായി. തിരുവല്ല ഡി വൈ എസ് പി എസ് . അഷാദ്, ജില്ലാ പോലീസ് ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ...

ക്ഷേമപെൻഷൻ ഒരു ​ഗഡു കൂടി അനുവദിച്ചു : അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ .രാജഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു.അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം...
- Advertisment -

Most Popular

- Advertisement -