Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയിലും തെലങ്കാനയിലും...

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം : ജനജീവിതം സ്തംഭിച്ചു

ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 110 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി..നിരവധി ട്രെയിനുകൾ റദ്ദാക്കി .സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ തെലങ്കാനയിൽ ഇതുവരെ ഒമ്പത് പേരും ആന്ധ്രയിൽ പതിനഞ്ച് പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ : പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്)...

അണ്ടർവാട്ടർ ടണൽ ആൻഡ് മറൈൻ എക്സ്പോ ലോക്സഭാ ഇലക്ഷനോട് അനുബന്ധിച്ച് ഇന്ന് 3 ന് തുടങ്ങും

തിരുവല്ല: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന അണ്ടർവാട്ടർ ടണൽ ആൻഡ് മറൈൻ എക്സ്പോ ലോക് സഭാ ഇലക്ഷനോട് അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 ന് തുടങ്ങുകയുള്ളുവെന്ന് സംഘാടകർ അറിയിച്ചു. തെക്കൻ കേരളത്തിൽ ആദ്യമായി മത്സ്യകന്യകകളുടെ അഭ്യാസപ്രകടനവും,...
- Advertisment -

Most Popular

- Advertisement -