Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഭക്ഷ്യസുരക്ഷ :...

ഭക്ഷ്യസുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പിഴത്തുകയും ഇരട്ടിയായി.എല്ലാ ജില്ലകളിൽ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി.

നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.സ്‌കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും മെഡിക്കൽ കോളേജ് കാന്റീനുകൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകൾ പരിശോധിച്ചു.ഏലയ്ക്ക, ശർക്കര തുടങ്ങിയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്പെഷൽ സ്‌ക്വാഡ് പരിശോധിച്ചു. ഷവർമ്മ നിർമ്മാണ വിതരണ ക്രേന്ദ്രങ്ങളിൽ 589 പരിശോധനകളും സ്പെഷൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ മത്സ്യയിലൂടെ 5276 പരിശോധനകൾ പൂർത്തിയാക്കി.ഭക്ഷണ പാക്കറ്റുകളിൽ ലേബൽ പതിക്കുന്നത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ ലേബലിൽ 791 പരിശോധനകൾ പൂർത്തിയാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശ്ശേരി ഹോസ്റ്റലിൽ ആറുമാസമായി കഞ്ചാവ് വിൽപനയെന്ന് മൊഴി

കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്,...

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19...
- Advertisment -

Most Popular

- Advertisement -