Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനിരണത്ത് വീട്ടിൽ...

നിരണത്ത് വീട്ടിൽ നിന്നും കാട്ടുപൂച്ചയെ വനംവകുപ്പ്  പിടികൂടി

തിരുവല്ല: നിരണത്ത് വീട്ടിൽ കയറി ഒളിച്ച  കാട്ടുപൂച്ചയെ  വനം വകുപ്പ് ഉദ്യോഗസ്ഥർ  എത്തി പിടികൂടി. വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും കഴിഞ്ഞ രാത്രിയിലാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി പിടികൂടിയത്. ഇവയ്ക്ക്  പുലിക്കുട്ടിയുടെ വലുപ്പമുണ്ട്.

സ്വന്തം വീട്ടിൽ വെള്ളം കയറിയത് തുടർന്ന് സമീപവാസിയായ അന്നപറമ്പിൽ  വിശ്വനാഥനും, ഭാര്യയുമാണ്  ഇപ്പോൾ   താമസിച്ചു  വന്നിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ് വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാം അടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടി  ഗവി വനമേഖലയിൽ തുറന്നുവിട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റകൃത്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞയിടം പോലീസിനോട് പറഞ്ഞെന്ന് ആരോപിച്ച് മർദ്ദനം : സംഘത്തിലെ 3 പേർ അറസ്റ്റിൽ

പത്തനംതിട്ട :  കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ്  പിടികൂടി.  സംഘത്തിലെ  അഞ്ചാം പ്രതി അനന്തു ബിനു (26),...

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തിയെന്ന് സർക്കാർ അറിയിച്ചു . ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ...
- Advertisment -

Most Popular

- Advertisement -