പത്തനംതിട്ട : സിപിഐയിൽ നിന്നും രാജിവെച്ച മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കും .സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന.
നവംബര്‍ മൂന്നിനാണ് സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചത് .രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. സിപിഐയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.






