ചണ്ഡിഗഡ് : മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.89 വയസ്സായിരുന്നു.ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് തവണ മുഖ്യമന്ത്രിയായിട്ടുള്ള ചൗട്ടാല ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്.