തിരുവനന്തപുരം: മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ. കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ കോടതി ക്ലർക്ക് കെ.എസ് ജോസ് എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്.
ആൻ്റണി രാജുവിന് തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം, ഗൂഢാലോചനയ്ക്ക് ആറുമാസം, വ്യാജരേഖ ചമയ്ക്കലിന് രണ്ടുവർഷവും തടവും, 10000 രൂപ പിഴയുമാണ് തിരുവന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ജാമ്യാപേക്ഷയിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.






