മൂന്നാർ : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി മുന്‍മന്ത്രി എം എം മണി. എല്ലാക്കാലത്തും എംഎല്‍എയായി എസ് രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് ആകില്ല. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യണമെന്നും മണി പറഞ്ഞു. മൂന്നാറില്‍ നടന്ന സിപിഎം പൊതുപരിപാടിയിലായിരുന്നു രാജേന്ദ്രനെതിരെ മണിയുടെ വിമര്‍ശനം.
രാജേന്ദ്രനെ ജില്ലാ പഞ്ചായത്തു പ്രസിഡന്റാക്കി. 15 വര്‍ഷം എംഎല്‍എയാക്കി. പിന്നെയും നിന്നാല്‍ തോല്‍ക്കും. ജനിച്ചപ്പോള്‍ മുതല്‍ ഇവനെ എംഎല്‍എയാക്കി ചുമക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ടോ. ആണുങ്ങളെപ്പോലെ വര്‍ത്തമാനം പറഞ്ഞ് ശീലിക്കണം. എംഎം മണി പറഞ്ഞു. ഞങ്ങള്‍ ക്ഷമിക്കുകയാണ്. ഞങ്ങള്‍ക്കറിയാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. മര്യാദയ്ക്കിരിക്കുന്നതാണ് നല്ലത്. ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനയില്‍ പോയി ചേര്‍ന്നാലും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല. ഞങ്ങള്‍ അതിനെയെല്ലാം നേരിടും. ഞങ്ങള്‍ പറഞ്ഞാല്‍ വാക്കാ എം എം മണി പറഞ്ഞു.






