തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെള്ളനാട് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒന്നര വര്‍ഷത്തിലേറെയായി സസ്പെന്‍ഷനിലായിരുന്നു ഇദ്ദേഹം.
ഒന്നരക്കോടിയോളം രൂപ ബാങ്കിന് നഷ്ടം വരുത്തി എന്നാരോപിച്ചായിരുന്നു സസ്പെൻഷൻ. അടുത്ത വര്‍ഷം മേയില്‍ അനില്‍കുമാര്‍ വിരമിക്കേണ്ടിയിരുന്നതാണ്.വലിയ സാമ്പത്തിക ബാധ്യത അനില്‍കുമാറിന് ഉണ്ടായിരുന്നുവെന്നാണ് വിവരം.കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ഭരണത്തിലാണ്.






