തിരുവല്ല: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷം രാത്രി 8.30 ഓടെ അദ്ദേഹം മടങ്ങി.