തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറുമൂലം ഇന്ന് റേഷൻ വിതരണം മുടങ്ങി. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കവെയാണ് സെർവർ തകരാർ. കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ ഇന്ന് ധാരാളം ആളുകൾ റേഷൻ വാങ്ങാൻ എത്തിയിരുന്നു .സെർവർ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു