Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമുൻ കേന്ദ്രമന്ത്രി...

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

കോഴിക്കോട് : മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്‌ണൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.വി.പി.സിങ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പിങ്, ഉപരിതല ഗതാഗതവകുപ്പ് തുടങ്ങിയവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു .

1971 മുതൽ 1996 വരെ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി 7 തവണ ലോക്‌സഭയിലെത്തി.1978-ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്ണൻ 1995 ൽ കോൺഗ്രസിൽ മടങ്ങിയെത്തി. ശങ്കേഴ്സ് വീക്‌ലി, ‘ബ്ലിറ്റ്സ്’, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്.സംസ്‌കാരം നാളെ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയൽവാസിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

പത്തനംതിട്ട :  അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി.  ഒരു ലക്ഷം രൂപ...

പുഷ്പോത്സവത്തിന് തിരക്കേറുന്നു

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോൽസവത്തിന് തിരക്കേറി വരുന്നു. ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒരു കുടകീഴിൽ ലഭിക്കുന്ന സ്റ്റാളുകൾ, രൂചി വിഭവങ്ങളുടെ വൈവിധ്യമായ ഭക്ഷണ സ്റ്റാളുകൾ...
- Advertisment -

Most Popular

- Advertisement -