വാഷിംഗ്‌ടൺ : മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39 മത്തെ പ്രസിഡൻ്റായിരുന്നു.1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. പ്രസിഡൻ്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹവും ഭാര്യ റോസലിനും കാർട്ടർ സെൻ്ററിലൂടെ വിപുലമായ മാനുഷിക പ്രവർത്തനങ്ങൾ നടത്തി .2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിലാണ് മരിച്ചത്.