Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമ ബംഗാള്‍...

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു.തെക്കന്‍ കൊല്‍ക്കത്തയിലെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിൽക്കുകയായിരുന്നു .

ഡിവൈഎഫ്ഐയിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സർക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. 2000 മുതൽ 2011 വരെ അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ അനാരോഗ്യം മൂലം പാർട്ടി ചുമതലകളിൽ നിന്നും രാജിവച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണഞ്ചേരി ഖാദി യൂണിറ്റ് ദിവസവും നൂല്‍ക്കുന്നത് 192 കഴി നൂല്‍

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഖാദി കേന്ദ്രത്തിൽ ആരംഭിച്ച നെയ്ത്ത് യൂണിറ്റ് വികസന പാതയിൽ. ദിവസം ശരാശരി 15 മീറ്റർ ഖാദി തുണിത്തരങ്ങളും 192 കഴി നൂലുമാണ് ഇന്നിവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.  ജില്ലാ...

എം സി റോഡിലെ മണിപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം: എം സി റോഡിൽ മണിപ്പുഴയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് എട്ട് മണിയോടെ...
- Advertisment -

Most Popular

- Advertisement -