ന്യൂഡൽഹി : മുസ്തഫാബാദിൽ കെട്ടിടം തകർന്നു വീണ് നാല് പേർ മരിച്ചു .ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു തകർന്നുവീണത്. ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി അഗ്നിരക്ഷാസേന, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.