Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsനാല്  കൗമാരക്കാരെ...

നാല്  കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു

റാന്നി: മേനാംതോട്ടത്ത് പൂട്ടിക്കിടന്ന ആശുപതിയിൽ നിന്ന് സീലിംഗ് ഫാനുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ച സംഭവത്തിൽ 4 കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ എസ്എച്ച് ഒ ജിബു ജോണിൻ്റെ നേതൃത്വത്തിലാണ് 4 കൗമാരക്കാരെ പിടികൂടിയത്.

ബ്രാസ്ടാപ്പുകളും ഫ്രിജിൻ്റെ കംപ്രസറും മറ്റ് കേബിളുകളും ഇവർ അപഹരിച്ചിരുന്നു. കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കുറ്റം സമ്മതിച്ചതായി എസ് ഐ കെ. ആർ. ശ്രീകുമാർ പറഞ്ഞു.

കുട്ടികളെ ജുവൈനൽ ജസ്റ്റിസ്  ബോർഡ് മുമ്പാകെ ഹാജരാക്കിയ ശേഷം കൗൺസിലിംഗിന് വിധേയമാക്കി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സാധനങ്ങൾ റാന്നിയിലെ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴക്ക് സാധ്യത:4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. മഴക്കെടുതിയിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി....

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം  നവംബർ 3 ന്

പത്തനംതിട്ട: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നവംബർ 3 ന് നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന്...
- Advertisment -

Most Popular

- Advertisement -