Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKasargodസ്വർണ്ണ പണയത്തിൽ...

സ്വർണ്ണ പണയത്തിൽ കോടികളുടെ തട്ടിപ്പ് : സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ് : അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് കണ്ടെത്തിയത്‌.

സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തത് .ബാങ്ക് പ്രസിഡന്റ് കെ സൂപ്പി ആദൂർ നൽകിയ പരാതിയിലാണ് നടപടി.

രതീശൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത് .ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിങിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു

തൃശൂർ : അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു.ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവുമാണ് മയക്കുവെടി വെച്ചത് .മയക്കു വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി. വെറ്റിലപ്പാറ...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം...
- Advertisment -

Most Popular

- Advertisement -