തിരുവല്ല : ശബരിമല അയ്യപ്പ സേവാസമാജം ദേശീയ പൊതുസഭ (നാഷണൽ ജനറൽ ബോഡി) 2025ഏപ്രിൽ 22,23 തീയതികളിൽ എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്നു. പൊതുസഭയുടെ ധന സമാഹരണ ഉത്ഘാടന യോഗം തിരുവല്ല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ചു നടന്നു. ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, അഡ്വ .ബെൻസി വൈദ്യൻ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.